ഒരു പുസ്തകം നഷ്ടപ്പെടുകയാണെങ്കില്‍, അംഗം അതിന്റെ പുതിയ ലൈബ്രറി പതിപ്പ് പകര്‍പ്പ് വാങ്ങുകയും ആ ബുക്കിന്റെ കുടിശ്ശിക അടച്ചു കാര്യംതീര്‍പ്പാക്കുകയും വേണം. നഷ്ടമായ ആനുകാലികങ്ങള്‍ക്കു, അതിന്റെ ഏറ്റവും പുതിയ പകര്‍പ്പും കുടിശ്ശിക ഉണ്ടെങ്കില്‍ അതും അടച്ചു കാര്യംതീര്‍പ്പാക്കുകയും വേണം. പുസ്തകം ലഭ്യമല്ലെങ്കില്‍ , അംഗം പുസ്തകത്തിന്റെ വില സംസ്ഥാന ലൈബ്രേറിയന്‍ തീരുമാനിച്ച പ്രകാരം അടയ്‌ക്കേണ്ടതാണ്.
മേല്‍പ്പറഞ്ഞ ചട്ടം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന അംഗങ്ങള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കും. അംഗങ്ങളുടെ അപേക്ഷ പ്രകാരം ആര്‍ ആര്‍ നടപടികള്‍ക്ക് വിധേയമായി തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത കുടിശ്ശിക സ്റ്റേറ്റ് ലൈബ്രേറിയന്‍ ഒറ്റത്തവണ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കും. അത്തരമൊരു സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് അവരുടെ കൈവശമുള്ള പുസ്തകങ്ങള്‍ / ആനുകാലികങ്ങള്‍ തിരികെ നല്‍കാനും യഥാര്‍ഥ കേസുകളില്‍ സ്റ്റേറ്റ് ലൈബ്രേറിയന്‍ തന്റെ വിവേചനാധികാരപ്രകാരം അനുവദിച്ച കുടിശ്ശിക തീര്‍ക്കാനും കഴിയും.