കേരള സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയില്‍ വച്ച് സ്റ്റേറ്റ് ലൈബ്രേറിയന്‍ കോഴ്‌സ് ഡയറക്ടറായി എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് വേണ്ടി ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ (സി.എല്‍.ഐ.എസ്.സി) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓരോ വര്‍ഷവും നടത്തുന്നു. ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി സയന്‍സിന്റെ അടിസ്ഥാന തത്വങ്ങള്‍, നിയമങ്ങള്‍, ലൈബ്രറികളുടെ ഘടന, നടത്തിപ്പ്, ലൈബ്രറികള്‍ നല്കുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശീലനം ലഭിക്കുന്നു. ഇതു വഴി സ്‌ക്കൂള്‍, കോളേജ് ലൈബ്രറികള്‍, പബ്ലിക് ലൈബ്രറികള്‍, സ്‌പെഷ്യല്‍ ലൈബ്രറികള്‍ എന്നിവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ അറിവും പരിശീലനവും നേടാവുന്നതാണ്. സംസ്ഥാന പരീക്ഷാ കമ്മീഷണറാണ് ഈ കോഴ്‌സിന്റെ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്കുന്നത്.

കോഴ്സ് കാലാവധി
സി.എല്‍.ഐ.എസ്.സി. കോഴ്സിന്റെ കാലാവധി ആറു മാസമായിരിക്കും. ഇതില്‍ ജി.ഒ.(ആര്‍.റ്റി) നം. 1815/05/ഉ.വി.വ തീയതി 25/10/05 അനുസരിച്ചുള്ള ‘ ഏൺ വൈല്‍ യു ലേൺ ‘ പദ്ധതി പ്രകാരം 4 മാസം പഠനവും 2 മാസം തൊഴില്‍ പരിചയവുമായിരിക്കും. ‘ ഏൺ വൈല്‍ യു ലേൺ ‘ പദ്ധതി പ്രകാരം തൊഴില്‍ പരിചയം നേടുന്ന അവസാനത്തെ ഒരു മാസക്കാലം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 900/- രൂപ വീതം വേതനം ലഭിക്കുന്നതാണ്. വകുപ്പുതല സെലക്ഷന്‍ ലഭിക്കുന്നവര്‍ക്ക് വേതനം ലഭ്യമല്ല.

പ്രവേശന യോഗ്യത
എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയമാണ് അടിസ്ഥാന യോഗ്യത. പ്രസ്തുത പരീക്ഷയിലെ മാര്‍ക്ക്/ഗ്രേഡ് എന്നിവ മാത്രമാണ് പ്രവേശനത്തിനുള്ള മാനദണ്ഡം.

പഠന വിഷയങ്ങള്‍
ആറ് പേപ്പറുകളാണ് പഠനത്തിനായി ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. ലൈബ്രറി ഓര്‍ഗനൈസേഷന്‍ & മാനേജ്മെൻ്റ്
2. ലൈബ്രറി ക്ളാസിഫിക്കേഷന്‍ & കാറ്റലോഗിങ്ങ് (തിയറി)
3. ലൈബ്രറി ക്ളാസിഫിക്കേഷന്‍ (പ്രാക്ടീസ്)
4. ലൈബ്രറി കാറ്റലോഗിങ്ങ് (പ്രാക്ടീസ്)
5. ഇന്‍ഫര്‍മേഷന്‍ സോഴ്സസ് & സര്‍വ്വീസസ്
6. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

പരീക്ഷാരീതി
കോഴ്സ് പൂര്‍ത്തിയാകുന്നതിനൊപ്പം മേല്‍പറഞ്ഞിട്ടുള്ള ആറ് പേപ്പറുകള്‍ ഉള്‍പ്പെടുന്ന സംസ്ഥാന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എഴുത്തു പരീക്ഷ ഉണ്ടായിരിക്കും. ഒരു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള എഴുത്തു പരീക്ഷയ്ക്ക് ആകെ 500 മാര്‍ക്കാണ്. ഇതില്‍ പ്രാക്റ്റിക്കല്‍ പേപ്പറുകള്‍ക്ക് 50 വീതവും, തിയറി പേപ്പറുകള്‍ക്ക് 100 മാര്‍ക്ക് വീതവുമായി നിജപ്പെടുത്തിയിരിക്കുന്നു.

കോഴ്സ് ഫീസ്
29/03/03 ലെ സര്‍ക്കാര്‍ ഉത്തരവ് (ആര്‍.ടി.)നം. 470/2003/ഉ.വി.വ പ്രകാരം നിശ്ചയിച്ചിട്ടുള്ള ഫീസ് ആകെ 650 രൂപയാണ്. രജിസ്ട്രേഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ്, കരുതല്‍ തുക, (ക്വാഷന്‍ മണി) പരീക്ഷാഫീസ് എന്നിവ മേല്‍പറഞ്ഞിട്ടുള്ള തുകയില്‍ ഉള്‍പ്പെടും. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ കോഴ്സ് ഫീസ് നല്‍കേണ്ടതില്ല. അവര്‍ കരുതല്‍ തുകയായി 200/- രൂപ മാത്രം നല്‍കിയാല്‍ മതി.

സീറ്റുകളുടെ ലഭ്യത-വിഭജനം
സി.എല്‍.ഐ.എസ്.സി. കോഴ്സിന് 41 (നാല്പത്തൊന്ന്) സീറ്റുകളാണ് ആകെയുള്ളത്.അവ താഴെപ്പറയും പ്രകാരം വിഭജിച്ചു നല്‍കുന്നതാണ്.
1. ജനറല്‍ മെരിറ്റ് 18
2. കേരള മിനിസ്റ്റീരിയല്‍ സബോര്‍ഡിനേറ്റ് സര്‍വ്വീസ് 2
3. ലൈബ്രറി എംപ്ളോയീസ് 1
4. ലക്ഷദ്വീപ് നിവാസികള്‍ 2
5. കന്നട ഭാഷ പഠിച്ച വിദ്യാര്‍ത്ഥികള്‍ 3
6. തമിഴ് ഭാഷ പഠിച്ച വിദ്യാര്‍ത്ഥികള്‍ 2
7. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ 3
8. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ 1
9. ഈഴവ 2
10. മുസ്ലീം 2
11. ലാറ്റിന്‍ കാത്തലിക് 1
12. എസ്.ഐ.യു.സി. യ്ക്കും മതപരിവര്‍ത്തനം നടത്തിയിട്ടുള്ള ക്രിസ്റ്റ്യന്‍ എസ്.സി./എസ്.റ്റി 1
13. മറ്റ് പിന്നോക്ക ഹിന്ദുക്കള്‍ 2
14. അംഗവൈകല്യമുള്ളവര്‍ 1
ആകെ 41
മേല്‍പറഞ്ഞിട്ടുള്ള സീറ്റ് വിഭജന ക്രമത്തില്‍ 4,5,6 പ്രകാരമുള്ള വിദ്യാര്‍ത്ഥികളെ ലഭ്യമായില്ലെങ്കില്‍ പ്രസ്തുത സീറ്റുകള്‍ 2:1 അനുപാതത്തില്‍ 2,3 എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതാണ്, സീറ്റ് വിഭജനക്രമത്തില്‍ 2,3,6 പ്രകാരമുളള അപേക്ഷകര്‍ ഇല്ലെങ്കില്‍ പ്രസ്തുത ഒഴിവുകള്‍ ജനറല്‍ മെരിറ്റിലെ വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും നികത്തുന്നതാണ്. വികലാംഗരുടെ ക്വാട്ടയിലെ പ്രവേശനത്തിനായി ഒന്നിലധികം ഏതു തരത്തിലുളള വികലാംഗരുടെ അപേക്ഷകള്‍ ഉണ്ടെങ്കിലും ഈ സീറ്റിലേക്ക് മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നതാണ്.
സാമുദായിക സംവരണത്തിന് അര്‍ഹതപ്പെട്ടവര്‍ ഇൻ്റർവ്യൂ സമയത്ത് നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ നിശ്ചിത പ്രൊഫോര്‍മയില്‍ പൂരിപ്പിച്ച് യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ സ്റ്റേറ്റ് ലൈബ്രേറിയന്‍, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, പാളയം, തിരുവനന്തപുരം – 33 എന്ന മേല്‍വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. ജി.ഒ.(എം.എസ്)നം.221/86/ഉ.വി.വ. തീയതി 29/08/86 പ്രകാരം സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ജോയിൻ്റ് പരീക്ഷാ കമ്മീഷണര്‍ ചെയര്‍മാനും സ്റ്റേറ്റ് ലൈബ്രേറിയന്‍ കണ്‍വീനറും ഡയറക്ടര്‍ ഓഫ് കൊളീജിയേറ്റ് എഡ്യൂക്കേഷന്‍, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, ഡയറക്ടര്‍ ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവരുടെ പ്രതിനിധികള്‍ അംഗങ്ങളുമായുളള ഒരു കമ്മിറ്റിയായിരിക്കും പ്രവേശനത്തിനുള്ള അപേക്ഷകള്‍ പരിശോധിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

 

42-ാം ബാച്ച് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൻ്റെ ക്ലാസ്സുകൾ 22/05/2024 ബുധനാഴ്ച്ച രാവിലെ മുതൽ ആരംഭിക്കുകയാണ്. പ്രവേശന നടപടികൾ പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികളും അന്നേ ദിവസം രാവിലെ 10 മണിക്ക് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ എത്തിച്ചേരേണ്ടതാണ്.