സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ഘടന
ഈ ലൈബ്രറി ഇനിപ്പറയുന്ന വിഭാഗങ്ങളിലേക്ക് ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു:
1. സാങ്കേതിക വിഭാഗം
2. സര്‍ക്കുലേഷന്‍ വിഭാഗം (പുസ്തകങ്ങളും ആനുകാലികങ്ങളും)
3. ഇംഗ്ലീഷ് വിഭാഗം
4. മലയാള വിഭാഗം
5. തമിഴ് / ഹിന്ദി / സംസ്‌കൃതം / വിഭാഗം
6. റഫറന്‍സ് വിഭാഗം
7. കുട്ടികളുടെ വിഭാഗം
8. ബൈന്‍ഡിംഗ് വിഭാഗം
9. റിപ്രോഗ്രാഫിക് വിഭാഗം
10. ക്ലോസ്ഡ് റഫറന്‍സ് വിഭാഗം
11. അംഗങ്ങളുടെ വായനാ മുറി (എ &ബി അംഗങ്ങള്‍ക്ക് മാത്രം)
12. ജനറല്‍ റീഡിംഗ് റൂം (സി &ഡി അംഗങ്ങള്‍ക്കും അംഗങ്ങളല്ലാത്തവര്‍ക്കും)
13. ക്യാഷ് വിഭാഗം
14. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്
15. ഇന്റര്‍നെറ്റ് ബ്രൗസിംഗ് സെന്റര്‍
16. കേരള ഗസറ്റ് വിഭാഗം
17. മള്‍ട്ടിമീഡിയ വിഭാഗം
18. ഡിജിറ്റല്‍ ലൈബ്രറി
19. ബ്രിട്ടീഷ് ലൈബ്രറി ശേഖരം
20. റവന്യൂ റിക്കവറി വിഭാഗം
വിഭാഗങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ക്ക് ദയവായി ഇവിടെ ക്ലിക്കുചെയ്യുക …

ഭരണപരമായ കാര്യങ്ങള്‍
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ഭരണ വകുപ്പ് മേധാവിയായി സ്റ്റേറ്റ് ലൈബ്രേറിയനുണ്ട്. അദ്ദേഹം ആണ് ഈ ഡിപ്പാര്‍ട്‌മെന്റിന്റെ തലവന്‍. ഇത് കൂടാതെ ഒരു ഉപദേശക സമിതി ഉണ്ട്.  രണ്ട് ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയന്‍മാര്‍ സ്റ്റേറ്റ് ലൈബ്രേറിയനെ അക്കാഡമിക്, ലൈബ്രറികാര്യങ്ങളില്‍ സഹായിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സ്റ്റേറ്റ് ലൈബ്രേറിയനെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കൗണ്ട്‌സ്, ഓഡിറ്റ് കാര്യങ്ങളില്‍ സഹായിക്കുന്നു.

ലൈബ്രറി ശേഖരം

പുസ്തകങ്ങള്‍
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, സംസ്‌കൃതം എന്നിങ്ങനെ വിവിധ ഭാഷകളിലായി 455274 പ്രമാണങ്ങളുടെ ശേഖരം ലൈബ്രറിയിലുണ്ട്.

ജേണലുകള്‍
വിദേശ ദിനപത്രങ്ങള്‍ ഉള്‍പ്പെടെ 25 ദിനപത്രങ്ങളും 225 ജേണലുകളും ലൈബ്രറി സബ്സ്‌ക്രൈബുചെയ്യുന്നു

ഭാഷ തിരിച്ചുള്ള വിശദാംശങ്ങള്‍.

ദിനപത്രങ്ങള്‍ ആനുകാലികങ്ങള്‍
ഇംഗ്ലീഷ്  8  99
മലയാളം 14 76
തമിഴ്  3  14
ഹിന്ദി  0 4
കുട്ടികളുടെ ആനുകാലികങ്ങള്‍
ഇംഗ്ലീഷ്  19
മലയാളം 13

 

 

ഇതിനുപുറമെ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിരവധി ആനുകാലികങ്ങള്‍ ലൈബ്രറിക്ക് സമ്മാനമായി ലഭിക്കുന്നു.