പുസ്തകങ്ങള്‍ : 30 ദിവസം (അവധിദിനങ്ങള്‍ ഉള്‍പ്പെടെ)
ആനുകാലികങ്ങള്‍ : 7 ദിവസം (അവധിദിനങ്ങള്‍ ഉള്‍പ്പെടെ)

പുസ്തകത്തിന് റിസര്‍വേഷന്‍ ഇല്ലെങ്കില്‍, ഓണ്‍ലൈന്‍, ടെലിഫോണ്‍ വഴിയോ അല്ലെങ്കില്‍ നിശ്ചിത തീയതിയിലോ അതിനു മുമ്പോ വ്യക്തിഗതമായി പുസ്തകങ്ങളുടെ വായ്പ കാലയളവ് ഒരു മാസം കൂടി നീട്ടാന്‍ കഴിയും. ആനുകാലികങ്ങളുടെ വായ്പാ കാലാവധി നീട്ടുന്നതിന് വ്യവസ്ഥയില്ല. പുസ്തകങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും ഉള്ള കുടിശ്ശിക നിരക്ക് ചുവടെ നല്‍കിയിരിക്കുന്നു.

ബുക്ക് / ആനുകാലികങ്ങള്‍ ഡ്യൂ ചാര്‍ജുകള്‍ : നിശ്ചിത തീയതിക്ക് ശേഷമുള്ള ഓരോ അധിക ദിവസത്തിനും 1 രൂപ (സ്റ്റാമ്പ് ചെയ്തിരിക്കുന്നത്).പുസ്തകങ്ങള്‍ മടക്കിനല്‍കുന്നതിനായി നിശ്ചിത തീയതിക്കു (സ്റ്റാമ്പ് ചെയ്തതിനു) ശേഷം നടത്തുന്ന അഭ്യര്‍ത്ഥനകള്‍ അനുവദിക്കില്ല.