ഇന്ത്യയിലെ ഏറ്റവും പഴയ ലൈബ്രറികളിലൊന്നാണ് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി. തിരുവിതാംകൂറിലെ ശ്രീ സ്വാതി തിരുനാല്‍ മഹാരാജാവിന്റെ ഭരണകാലത്താണ്(1829 എ.ഡി. ) ലൈബ്രറി സ്ഥാപിച്ചത്. ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സ്ഥാപകനായ സര്‍ ഹാന്‍സ് സ്ലോണിന്റെ ചെറുമകനായിരുന്ന അന്നത്തെ ബ്രിട്ടീഷ് നിവാസിയായ കേണല്‍ എഡ്വേര്‍ഡ് കാഡോഗനെ ലൈബ്രറി ആരംഭിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള ചുമതല ഏല്‍പ്പിച്ചു. അദ്ദേഹം തിരുവനന്തപുരം പബ്ലിക് ലൈബ്രറി കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായിരുന്നു. ഹിസ് ഹൈനസ് ശ്രീ സ്വാതി തിരുനാളിന്റെയും ബ്രിട്ടീഷ് റസിഡന്റ് കേണല്‍ കാഡോഗന്റെയും പിന്‍ഗാമികള്‍ ലൈബ്രറിയുടെ പുരോഗതിയില്‍  സജീവ താത്പര്യമെടുത്തു. അക്കാലത്ത് മഹാരാജാവിന്റെ ദര്‍ബാര്‍ ഓഫ് ഹിസ് ഹൈനസില്‍ പങ്കെടുക്കാന്‍ വിളിക്കപ്പെട്ട ഒരു പ്രത്യേക ക്ലാസിനു മാത്രമേ ലൈബ്രറിയില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ലൈബ്രറി അന്ന് ”തിരുവനന്തപുരം പീപ്പിള്‍സ് ലൈബ്രറി” എന്നറിയപ്പെട്ടിരുന്നു.

എ ഡി 1898 ല്‍ തിരുവനന്തപുരം പീപ്പിള്‍സ് ലൈബ്രറിയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന്റെ ഭരണപരമായ നിയന്ത്രണത്തിലേക്ക് ചുവടെ കൊടുത്തിരിക്കുന്ന വ്യവസ്ഥകള്‍ക്കു അനുസൃതമായി മാറ്റി.

• പൊതുജനങ്ങളുടെ പ്രയോജനത്തിനായി ലൈബ്രറി പാര്‍പ്പിക്കുന്നതിനു അനുയോജ്യമായ ഒരു കെട്ടിടം പണിയണം.
• സര്‍ക്കാര്‍ അതിന്റെ പരിപാലനം ഉചിതമായ രീതിയില്‍ ഏറ്റെടുക്കണം.
• കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഉചിതമെന്ന് കരുതുന്ന ചട്ടങ്ങള്‍ക്കു കീഴില്‍

1898 ല്‍ ഈ സ്ഥാപനം പൊതുജനങ്ങള്‍ക്കായി തുറന്നു. ഹിസ് ഹൈനസ് ശ്രീ മൂലം തിരുനാള്‍ ഈ ലൈബ്രറിയുടെ വികസനത്തിന് പ്രത്യേക താല്‍പര്യമെടുത്തു. 1900 ല്‍ ലൈബ്രറി പാര്‍പ്പിക്കുന്നതിനായി മനോഹരമായ ഒരു കെട്ടിടം നിര്‍മിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. എ.ഡി. ഗോതിക് ശൈലിയിലുള്ള വാസ്തുവിദ്യാ സൗന്ദര്യത്തിലുള്ള ഇപ്പോഴത്തെ കെട്ടിടം വിക്ടോറിയ രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയുടെ സ്മരണയ്ക്കായി തിരുവനന്തപുരം സിറ്റിയില്‍ സ്ഥാപിച്ചു. 1938 ല്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ ഭരണം തിരുവിതാംകൂര്‍ സര്‍വകലാശാലയ്ക്ക് കൈമാറി. 1948 ല്‍ സംസ്ഥാന നിയമസഭയുടെ പ്രമേയം പ്രകാരം ലൈബ്രറിയുടെ ഭരണം സര്‍വകലാശാലയില്‍ നിന്ന് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

1958 ല്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറി ‘സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി’ ആയി പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്ന് 1988-ല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭരണപരമായ നിയന്ത്രണത്തിലുള്ള ഒരു മൈനര്‍ ഡിപ്പാര്‍ട്‌മെന്റ് പദവി ലൈബ്രറിക്ക് നല്‍കി. ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ആയി സ്റ്റേറ്റ് ലൈബ്രേറിയനെ നിയമിച്ചു. 1992 ല്‍ സര്‍ക്കാര്‍ ഈ വകുപ്പിന്റെ ഔദ്യോഗിക ഭാഷയായി മലയാളത്തെ പ്രഖ്യാപിച്ചു.