ഗസറ്റ് ഓണ്‍ലൈന്‍

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള ആധികാരിക രേഖയാണ് സര്‍ക്കാര്‍ ഗസറ്റുകള്‍. ഗസ്സറ്റിലെ വിവരങ്ങള്‍ പൊതുജനങ്ങളുടെ മുന്നിലേയ്ക്ക് എത്തിക്കുന്നതിനുവേണ്ടി സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി വിഭാവനചെയ്തതാണ് "Gazette Online Search". ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മുഴുവന്‍ വിവരങ്ങളും സെര്‍ച്ച് സൗകര്യത്തോടുകൂടി എപ്പോഴും എവിടെനിന്നും ലഭ്യമാക്കുക എന്നതാ​ണ് പ്രസ്തുത പ്രോജക്റ്റുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയോജനംചെയ്യുന്ന ഒന്നാണ് ഗസറ്റ് ഓണ്‍ലൈന്‍.

Gazette Online Search പ്രായോഗികമാക്കുന്നതിനുള്ള ചുമതല സംസ്ഥാന സര്‍ക്കാരിന്റെ TSP (Total Solution Provider) ആയ KELTRON മുഖാന്തിരം, M/s Beehive Digital Concept എന്ന സ്ഥാപനത്തിനാ​ണ് ലഭിച്ചത്. 1903 മുതല്‍ 2014 വരെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ലഭ്യമായിട്ടുള്ള തിരുവിതാംകൂര്‍, തിരു-കൊച്ചി, കേരള സര്‍ക്കാര്‍ ഗസറ്റുകളുടെ ഏകദേശം 19 ലക്ഷത്തില്‍പ്പരം (19,18,928)പേജുകള്‍ ഡിജിറ്റൈസ് ചെയ്ത് ഇന്റര്‍നെറ്റില്‍ വിവരാന്വേഷണ സജ്ജമാക്കിയിരിക്കുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും പ്രാദേശികഭാഷയില്‍ ഇതേപോലെ ഒരു വിവരാന്വേഷണസംവിധാനം ഗസറ്റുകള്‍ക്കായി ഒരുക്കിയിട്ടില്ല.

M/S Beehive Digital Concepts രൂപകല്‍പ്പനചെയ്ത 'നിത്യ വെബ്ഇന്റര്‍ ഫെയിസ്' ഉപയോഗപ്പെടുത്തിയാണ് യൂണികോഡിലധിഷ്ഠിതമായ ഗസറ്റ് ആര്‍ക്കൈവ് വിവരവ്യവസ്ഥ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളത്.

സര്‍ക്കാര്‍ ഉത്തരവുകള്‍, SROs...
ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍നിന്നും പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ P(Printed), Ms (manuscript), Rt (Routine) എന്നിങ്ങനെ വേര്‍തിരിച്ച് വകുപ്പുതലത്തില്‍ സെര്‍ച്ചുചെയ്യാവുന്നതാണ്. SRO (Statutory Rules and Orders) 1985 മുതല്‍ സെര്‍ച്ചുചെയ്ത് കണ്ടുപിടിക്കാവുന്നതാണ്. വിവിധനിയമങ്ങളെ അടിസ്ഥാനമാക്കി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും അവയ്ക്ക് കാലാനസൃതമായി വരുത്തിയിട്ടുള്ള മാറ്റങ്ങളും ഒറ്റ സെര്‍ച്ചില്‍ ലഭ്യമാകുന്നതാണ്. 1950 മുതല്‍ പുറപ്പെടുവിച്ചിട്ടുള്ള അസാധാരണ ഗസറ്റുകള്‍ വര്‍ഷവും ഗസറ്റ്നമ്പരും അടിസ്ഥാനമാക്കി സെര്‍ച്ചു ചെയ്യാവുന്നതാണ്.

അവകാശസര്‍ട്ടിഫിക്കറ്റുകള്‍, ഭൂമി അതിര്‍ത്തി നിര്‍ണയം, ഏറ്റെടുക്കല്‍, ന്യായവില, നഷ്ടപരിഹാരം . . .
ലാന്റ്റവന്യൂ കമ്മീഷണറേറ്റില്‍ നിന്നുള്ള അവകാശസര്‍ട്ടിഫിക്കറ്റുകള്‍, ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരം നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനങ്ങള്‍, ഭൂമിയുടെ സര്‍വ്വെയും അതിര്‍ത്തിയും നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനങ്ങള്‍, ഭൂമിയുടെ ന്യായവില നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനങ്ങള്‍, പേരുമാറ്റം, ഒപ്പുമാറ്റം, ജാതിതിരുത്ത്, മതപരിവര്‍ത്തനം തുടങ്ങിയ വിജ്ഞാപനങ്ങള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന വിവരങ്ങള്‍ ഇതിലൂടെ നടത്താം.

നിയമസഭാതിരഞ്ഞെടുപ്പ്, മന്ത്രിസഭ, ഓര്‍ഡിനന്‍സുകള്‍, ബില്ലുകള്‍ . . . .
വ്യവസായതര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ അവാര്‍ഡുകള്‍, ഗവര്‍ണരുടെ സെക്രട്ടറിയേറ്റില്‍നിന്നും പുറപ്പെടുവിച്ചിട്ടുള്ള വിവിധ ഉത്തരവുകള്‍, നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം, സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍, അയോഗ്യരാക്കപ്പെട്ടവര്‍, തെരഞ്ഞെടുപ്പു കേസ് സംബന്ധിച്ച സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും തിരഞ്ഞെടുപ്പു കമ്മീഷന്റെയും വിധികള്‍, നിയോജകമണ്ഡലാതിര്‍ത്തി നിശ്ചയിച്ചുകൊണ്ടുള്ള ഡിലിമിറ്റേഷന്‍ കമ്മീഷന്റെ ഉത്തരവുകള്‍, മന്ത്രിസഭാ രൂപീകരണവും വകുപ്പുവിഭജനവും, മന്ത്രിമാരുടെ രാജി, സര്‍ക്കാരിന്റെ Rules of Business സംബന്ധിച്ച വിജ്ഞാപനങ്ങള്‍, ഗവര്‍ണര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍, ബില്ലുകള്‍, നിയമസഭ പാസ്സാക്കിയ നിയമങ്ങള്‍, നിയമസഭയുടെ രൂപീകരണം, നിയമസഭാ സമ്മേളനങ്ങള്‍, നിയമസഭയുടെ സബ്‌ജക്റ്റ്-സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ വിഷയാടിസ്ഥാനത്തില്‍ ഇന്‍ഡക്സ് ചെയ്തിട്ടുള്ളതും പ്രസ്തുതമേഖലയില്‍ പഠനഗവേഷണങ്ങള്‍ നടത്തുന്നവര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതുമാണ്.

തദ്ദേശസ്വയംഭരണം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് , പ്രസിഡന്റ്-വൈസ് പ്രസി‍ഡന്റ് തിരഞ്ഞെടുപ്പ്, അവിശ്വാസപ്രമേയം, നീക്കംചെയ്യല്‍ എന്നിവയും അന്വേഷണ വിധേയമാകുന്നു.

സെലക്റ്റ് ലിസ്റ്റ്, സ്ഥാനകയറ്റം
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനകയറ്റത്തോടനുബന്ധിച്ച സെലക്റ്റ് ലിസ്റ്റുകള്‍, സ്ഥാനകയറ്റ ഉത്തരവുകള്‍, ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് വിജ്ഞാപനവും റിസള്‍ട്ടും, അച്ചടക്ക നടപടി സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ആ മേഖലയില്‍പ്പെട്ടവര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ്.

PSC വിജ്ഞാപനം, റാങ്ക് ലിസ്റ്റ് . . . .
പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്റെ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനങ്ങള്‍, സാദ്ധ്യതാ ലിസ്റ്റ്, ഷോര്‍ട്ട് ലിസ്റ്റ്, റാങ്ക് ലിസ്റ്റ് തുടങ്ങിയവ തൊഴിലന്വേഷകര്‍ക്ക് പ്രയോജനപ്പെടുന്നു.

സര്‍വ്വകലാശാല
സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളുടെ സിന്‍ഡിക്കേറ്റ്-സെനറ്റ് രൂപീകരണം, വിവിധ കോളേജുകളുടെ കോഴ്സുകളുടെ അഫിലിയേഷന്‍ വിവരങ്ങള്‍, വൈസ് ചാന്‍സലര്‍മാരുടെ നിയമനം, സ്റ്റാറ്റ്യൂട്ടുകള്‍, അവയുടെ ഭേദഗതികള്‍ തുടങ്ങിയവ സര്‍വ്വകലാടിസ്ഥാനത്തില്‍ സെര്‍ച്ചുചെയ്ത് ലഭ്യമാക്കാവുന്നതാണ്.

ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍
ഹൗസിങ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ്, വക്കഫ് ബോര്‍ഡ്, സഹകരണസ്ഥാപനങ്ങള്‍, വികസന അതോറിറ്റികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും സെര്‍ച്ചില്‍ ലഭ്യമാകുന്നു.

ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രധാനപ്പെട്ടതിനോടൊപ്പം ഭാവിയില്‍ ആവശ്യമായി വരാവുന്ന അപ്രധാന ഡാറ്റകളും മലയാളത്തിലും ഇംഗ്ലീഷിലും വിപുലമായി ഇന്‍ഡക്സ് ചെയ്ത് വിവരാന്വേഷണത്തിനു ലഭ്യമാക്കിയിട്ടുണ്ട്.‌

'ഗസറ്റ് ​​ ഓണ്‍ലൈന്‍ ' അന്വേഷകരെ തൃപ്തിപ്പെടുത്തുന്നതുകൂടാതെ, ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകകൂടിയാണ്. മലയാളത്തില്‍ ഭാവിയില്‍ രൂപംകൊള്ളാനിടയുള്ള ബൃഹത്തായ വിവരവ്യസ്ഥകള്‍ക്ക് ഗസറ്റ് ഓണ്‍ലൈന്‍ പ്രയോഗവല്‍ക്കരിച്ച രീതിശാസ്ത്രം അത്യന്തം പ്രയോജനപ്രദമായിരിക്കും.

Powered By KELTRON & Beehive Digital Concepts Pvt. Ltd.     Copyright © 2012 Kerala State Central Library. All rights reserved.